സൈ­ബർ തട്ടി­പ്പു­കൾ തി­രി­ച്ചറി­യാൻ കത്താ­റയിൽ സു­രക്ഷാ­ ബോ­ധവൽ­ക്കരണം


ദോഹ : കത്താറ കൾച്ചറൽ വില്ലേജ്‌ വിവരസാങ്കേതിക മേഖലയിലെ കന്പനികളെ ഉൾപ്പെടുത്തി സൈബർ സുരക്ഷാ ബോധവൽക്കരണം നടത്തി. സ്വന്തം അക്കൗണ്ടുകളിലെ ഹാക്കിങ്ങും നുഴഞ്ഞുകയറ്റവും എങ്ങനെ തിരിച്ചറിയാമെന്നും സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നതിനെ കുറിച്ചുമാണ്‌ ഫോറം ചർച്ചചെയ്‌തത്‌. 

കത്താറ ഡ്രാമാ തിയറ്ററിൽ നടന്ന ഫോറത്തിൽ ഈ മേഖലയിലെ പ്രമുഖർ ക്ലാസെടുത്തു. ഹാക്കിങ്ങിലൂടെ രാജ്യങ്ങൾക്കും കന്പനികൾക്കും സംഘടനകൾക്കും വ്യക്തികൾക്കും വലിയ നഷ്ടമാണ്‌ നേരിടുന്നത്‌.  ഖത്തർ വൊളന്ററി സെന്ററിനു കീഴിലുള്ള ടെക്‌നോ ഇജാബിയുടെ ആഭിമുഖ്യത്തിൽ യുവാക്കൾക്കായി ഫോറത്തിൽ പ്രത്യേക പ്രസന്റേഷനും നട
ന്നു. ബധിരരുടെ സഹായത്തിന് പ്രത്യേക റോബട്ട്‌ രൂപകൽപ്പന ചെയ്‌ത ഖത്തരി ഗവേഷകൻ മുഹമ്മദ്‌ അൽ ജഫൈരി റോബട്ടിന്റെ പ്രവർത്തനവും സദസിനു പരിചയപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed