രാ­ജ്യസ്‌നേ­ഹം ഊട്ടി­യു­റപ്പി­ച്ച് യു­.എ.ഇ പതാ­ക ദി­നം ആഘോ­ഷി­ച്ചു­


അബുദാബി : രാജ്യസ്നേഹം ഊട്ടിയുറപ്പിച്ച് യു.എ.ഇയിലുടനീളം പതാകദിനം ആഘോഷിച്ചു. രാജ്യസ്‌നേഹവും ഐക്യവും അഖണ്ധതയും ദേശസ്‌നേഹവും വിളംബരം ചെയ്തുകൊണ്ടു രാവിലെ പതിനൊന്നിനായിരുന്നു പതാക ഉയർത്തൽ. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈ യൂണിയൻ ഹൗസിൽ ദേശീയപതാക ഉയർത്തി. 2013ൽ ഇവിടെ യു.എ.ഇ ദേശീയപതാക ഉയർത്തിക്കൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് പതാക ദിനാഘോഷത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 

ഫെഡറൽ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സംഘടന കൾ, സർക്കാർ− സ്വകാര്യ കന്പനികൾ, വിദ്യാലയങ്ങൾ, കോളേജുകൾ ഉൾപ്പെടെ നൂറുകണക്കിനു സ്ഥാപനങ്ങളും വ്യക്തികളും പതാക ദിനാഘോഷത്തിൽ പങ്കെടുത്തു. 

യു.എ.ഇ ദേശീയപതാക കൈകളിൽ ഉയർത്തിപ്പിടിച്ചും ദേശീയഗാനം ആലപിച്ചും പതാക ദിനാഘോഷത്തിൽ രാജ്യത്തെ എല്ലാ എമിറേറ്റ് മേഖലകളിലും വിദേശികൾ ഉൾപ്പെടെയുള്ള പതിനായിരങ്ങളാണ് അണിനിരന്നത്. 

ആഭ്യന്തര മന്ത്രാലയത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലായിരുന്നു പതാക ഉ
യർത്തൽ നടന്നത്. സർവ്വീസിൽനിന്നു വിരമിച്ച പോലീസുകാരും പോലീസ് കോളേജിലെ വിദ്യാർത്ഥികളും വനിതാ പോലീസ് ഓഫിസർമാരും ഉൾപ്പെടെ സുരക്ഷാ സേനാം
ഗങ്ങൾ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ആഘോഷച്ചടങ്ങിൽ പങ്കെടുത്തു. 

 അബുദാബിയിലെ പ്രതിരോധ മന്ത്രാലയത്തിൽ നടന്ന ആഘോഷത്തിൽ പ്രതിരോധവകുപ്പ് സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബൊവാർദി, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി സലിം അലി അൽ ദാഹിരി ഉൾപ്പെടെ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. 

എമിറേറ്റ്‌സ് പോസ്റ്റ് രാജ്യത്തുടനീളമുള്ള എല്ലാ പോസ്റ്റ് ഓഫിസ് കേന്ദ്രങ്ങളിലും പതാക ഉയർത്തിയാണ് പതാക ദിനാചരണം നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed