ഖത്തറിൽ പിൻസീറ്റിൽ ഉള്ളവർക്കും സീറ്റ് ബെൽറ്റ് നിർബ്ബന്ധമാക്കി

ദോഹ : ഖത്തറിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്ക് സീറ്റ്‌ബെൽറ്റ് നിർബ്ബന്ധമാക്കി ഗതാഗത നിയമത്തിൽ അടുത്തിടെ മാറ്റം വരുത്തിയതായി സാദ് അൽ ഖർജി അറിയിച്ചു. പല അപകടങ്ങളിലും വാഹനങ്ങൾക്ക് കാര്യമായ തകരാറുണ്ടാകാറില്ല. എന്നാൽ റോഡിലേക്കു തെറിച്ചുവീണ് യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു.
ഇത്തരം സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് പിൻസീറ്റിലുള്ളവരും സീറ്റ്‌ബെൽറ്റ് ധരിക്കണമെന്ന നിയമം കർശനമാക്കിയത്. സീറ്റ്‌ബെൽറ്റ് ധരിക്കാത്തതിനാലാണ് ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ പുറത്തേക്കു തെറിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചാൽ ഇങ്ങനെ തെറിച്ചുവീഴുന്നതൊഴിവാക്കാൻ കഴിയുമെന്ന് അൽ ഖർജി പറഞ്ഞു.
മറ്റു നിയമങ്ങളെപ്പോലെ ദീർഘകാലം സ്ഥിരമായി നിർത്താവുന്നവയല്ല ഗതാഗത നിയമങ്ങളിലെ വ്യവസ്ഥകൾ. അപകടങ്ങൾക്കിടയാക്കുന്നകാര്യങ്ങളിൽ നിയമം കർശനമാക്കുകയും ശിക്ഷകൂട്ടുകയും വേണമെന്ന് അൽ ഖർജി പറഞ്ഞു.