സൗ­ദി­ അറേ­ബ്യ സബ്‌സി­ഡി­കൾ‍ പി­ൻ­വലി­ക്കാൻ ഒരു­ങ്ങു­ന്നു­


റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ, ഡീസൽ, വൈദ്യുതി, ജലം എന്നിവയ്ക്കുള്ള സബ്സിഡി പിൻവലിക്കുന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. അർഹരായ സ്വദേശി പൗരന്മാർക്ക് സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. ചെലവു ചുരുക്കലിന്റെ ഭാഗമായി അർഹരായ സ്വദേശി പൗരന്മാർക്ക് മാത്രം സബ്സിഡി അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം.

ഈ മാസംതന്നെ സബ്സിഡി പിൻവലിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. സബ്സിഡിക്ക് അർഹരായ ഗുണഭോക്താക്കളെയും അവർക്ക് അനുവദിക്കേണ്ട തുക സംബന്ധിച്ചും തൊഴിൽ, സാമൂഹിക വികസനകാര്യ മന്ത്രാലയം രൂപരേഖ തയ്യാറാക്കി. ഇതുപ്രകാരം ഈ മാസം സബ്സിഡി തുക വിതരണം ആരംഭിക്കും. പെട്രോൾ വില നിയന്ത്രണം പൂർണമായും ആഗോള വിപണിക്കനുസൃതമായി മാറ്റുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed