ഫുജൈറയിൽ ഐക്യരാഷ്ട്ര ദിനം ആചരിച്ചു

ഫുജൈറ : ജെംസ് ഒൗർ ഓൺ ഇംഗ്ലീഷ് സ്കൂളിലെ സോഷ്യൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ ഐക്യരാഷ്ട്ര ദിനം ആചരിച്ചു. ദേശീയ പതാകകൾ ഏന്തി 39 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന പരേഡിൽ സമാധാനത്തിന്‍റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി. വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾ എല്ലാവരും ഒന്നാണെന്നുള്ള സന്ദേശം പകരുന്ന സ്കിറ്റ്, സംഘഗാനം തുടങ്ങിയപരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി.
പേരന്‍റ്സ് അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ നീലം നന്ദേകർ യുഎൻ ജന്മദിന കേക്ക് മുറിച്ചു. പ്രിൻസിപ്പൽ ഹിമ്മത് ധില്ലൻ, ഹെഡ് മാസ്റ്റർ ഹാറൂൺ അഹ്്മദ്, മേഴ്സി ജേക്കബ്, കോ ഓർഡിനേറ്റർമാരായ ഡഗ്ലസ് ജോസഫ്, രാജലക്ഷ്മി, മുബഷിറ, സെലിൻ, അൽപന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.