ഭക്ഷണശാലകളിൽ പരിശോധന : 13 പേർക്ക് പിഴ

ദോഹ : ഭക്ഷണശാലകളിൽ അൽ വഖ്റ നഗരസഭ നടത്തിയ പരിശോധനയിൽ 15 നിയമലംഘനങ്ങൾ പിടികൂടി. നഗരസഭാ മുനിസിപ്പൽ കൺട്രോൾ വിഭാഗത്തിലെ ഹെൽത്ത് കൺട്രോൾ സെക്ഷനാണ് പരിശോധന നടത്തിയത്. നിയമ ലംഘനം നടത്തിയ 13 പേരിൽ നിന്ന് 97,500 ഖത്തർ റിയാൽ പിഴയായി ഈടാക്കി.
രണ്ടു കേസുകൾ നിയമ നടപടികൾക്കായി പോലീസിന് ശുപാർശ ചെയ്തു. പരിശോധനയിൽ പിടിച്ചെടുത്ത ഉപയോഗശൂന്യമായ 110 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ 12 സാന്പിളുകൾ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു.