സ്‌കൂൾ അധികൃതർക്ക് സിവിൽ ഡിഫൻസ് സുരക്ഷാ ബോധവൽക്കരണം നടത്തി

മനാമ : സ്‌കൂളുകളിൽ ഒരുക്കേണ്ടുന്ന സുരക്ഷകളെയും പ്രാഥമിക നടപടി ക്രമങ്ങളെയും കുറിച്ച് സ്‌കൂൾ സൂപ്പർ വൈസർമാർക്കും ബന്ധപ്പെട്ട ജീവനക്കാർക്കും സിവിൽ ഡിഫൻസ് അധികൃതർ ബോധവൽക്കരണ ക്ലാസ് നൽകി. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിൽ നടന്ന പരിപാടിയിൽ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ചുകൊണ്ട് നിരവധി പേർ എത്തിയിരുന്നു. സൂപ്പർ വൈസർമാർ നാഷ്ണൽ ഡയാസ്റ്റർ മാനേജ്മെന്റ് സെന്ററും സന്ദർശിച്ചു.