ഭക്ഷ്യ വ്യവസായ മേഖലയിൽ ഖത്തർ കഴിഞ്ഞ കൊല്ലം നിക്ഷേപിച്ചത് 30.8 കോടി ഡോളർ

ദോഹ : രാജ്യത്തെ ഭക്ഷ്യ വ്യവസായത്തിൽ കഴിഞ്ഞ വർഷം 30.8 കോടി ഡോളർ നിക്ഷേപിച്ചതായി ഗൾഫ് ഓർഗനൈസേഷൻ ഫോർ ഇൻഡസ്ട്രിയൽ കൺസൾട്ടിംങ്. നിർമ്മാണ മേഖലയിലെ തൊഴിൽ ശക്തിയുടെ7.2ശതമാനവും ഭക്ഷ്യവ്യവസായ മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നിർമ്മാണ വ്യവസായത്തിൽ 80457 തൊഴിലാളികളാണ് ഉള്ളത്. ഇതിൽ 5783 പേർ ഭക്ഷ്യ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയുടെ വികസനവും ഭക്ഷ്യസുരക്ഷാ മേഖലയുടെ നിർണായക പങ്കും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് 2012ൽ ഭക്ഷ്യവ്യ വസായ ഫാക്ടറികളുടെ എണ്ണം 48 ആയിരുന്നു. 2016 അവസാനത്തോടെ ഇത് 66 ആയി ഉയർന്നു. രാജ്യത്തെ മൊത്തം നിർമ്മാണ ഫാക്ടറികളുടെ എട്ട് ശതമാനമാണിത്.