ബിനാമി ഇടപാട് : ഇന്ത്യക്കാരൻ പിടിയിൽ

റിയാദ് : ഇന്ത്യക്കാരനായ വിദേശി നടത്തിയ ബിനാമി ഇടപാട് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം പിടികൂടി. സൗദിയുടെ കിഴക്കൻ പ്രവിശൃയിൽ ബിസിനസ് നടത്തുകയായിരുന്നു ഇയാൾ. ഖാജാ നജ്മുദ്ദീൻ ഫാറൂഖ് എന്ന ഇന്ത്യക്കാരനാണ് ബിനാമി ഇടപാടുകളിൽ പിടിക്കപ്പെട്ടത്.
സ്വദേശി പൗരന്റെ പേരുപയോഗിച്ചും കൂട്ടുപടിച്ചുമാണ് ഇന്ത്യക്കാരൻ ബിനാമി ഇടപാട് നടത്തിയത്. സ്വദേശി പൗരനായ അലി ബിൻ ജഗീർ അൽ ശഹ്‌രി, ഇന്ത്യക്കാരനായ ഖാജാ നജ്മുദ്ദീൻ ഫാറൂഖ് എന്നിവരെയാണ് ബിനാമി ഇടപാടുകളിൽ പിടിക്കപ്പെട്ടത്.
ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജൃങ്ങളിൽ നിന്നും പേപ്പർ, പ്ലാസ്റ്റിക് എന്നിവ നിർമ്മിക്കുന്നതിനാവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്തു വിൽക്കുക പതിവാക്കിയവരാണ് ഇവർ. ബിസിനസ് നടത്തുന്നതിനായി 37 ലക്ഷം റിയാൽ സ്വദേശി ബിനാമി ഇടപാടുകാരനായ വിദേശിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.