ഖത്തറിൽ സൗജന്യ വൃക്ക പരിശോധന

ദോഹ : ലോക വൃക്കദിനത്തോടനുബന്ധിച്ച് ആസ്‌റ്റർ മെഡിക്കൽ സെന്റർ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി (ഐസിബിഎഫ്) സഹകരിച്ച് ഇന്ന് നിർധനരായ രോഗികൾക്കായി സൗജന്യ വൃക്ക പരിശോധന നടത്തും.
ഇന്ത്യൻ എംബസിയിലെ ഐസിബിഎഫ് ഹെൽപ് ഡസ്‌ക് വഴി വിതരണം ചെയ്യുന്ന ആസ്‌റ്റർ കൂപ്പൺ ഉപയോഗിച്ചാണ് പ്രവേശനം. ഹിലാൽ ശാഖയിൽ നടന്ന ചടങ്ങിൽ ഡോ. രാജു ഏബ്രഹാമിൽനിന്ന് ഐസിബിഎഫ് ഭാരവാഹികൾ കൂപ്പണുകൾ ഏറ്റുവാങ്ങി. ആസ്‌റ്ററിന്റെ സി റിങ് റോഡ്, അൽ ഹിലാൽ, ഓൾഡ് അൽഗാനിം, ഇൻഡസ്‌ട്രിയൽ ഏരിയ, അൽ റയാൻ, അൽഖോർ ക്ലിനിക്കുകളിൽ സേവനം ലഭ്യമാണ്.