പാക്കിസ്ഥാനും ചൈനയും ചേര്‍ന്ന് ഇന്ത്യയെ ഒഴിവാക്കി

ഇസ്ലാമാബാദ്: ആണവ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കിയത് പാക്കിസ്ഥാനും ചൈനയും ചേര്‍ന്നാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ വകുപ്പ് ഉപദേശകന്‍ സര്‍താജ് അസീസിന്റെ വെളിപ്പെടുത്തൽ.
ആണവ സാങ്കേതികവിദ്യകള്‍ വിപണനം നടത്താൻ അധികാരമുള്ള 48 അംഗ സംഘത്തിനൊപ്പം ചേരാനായി ഇന്ത്യ ശ്രമം നടത്തിയിരുന്നു. എന്നാല്‍, പാക്കിസ്ഥാനും പാക്കിസ്ഥാന്റെ ഉറ്റസുഹൃത്തായ ചൈനയും ചേര്‍ന്ന് ഇതിനു തടയിടുകയായിരുന്നെന്ന് അസീസ് പറഞ്ഞു.
അമേരിക്ക ഇന്ത്യയെ പിന്തുണച്ചെങ്കിലും ചൈന ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യക്ക് അംഗത്വം ലഭിച്ചാല്‍ പാക്കിസ്ഥാനും അംഗത്വം നല്കുന്നതിനായി അതിശക്തമായി വാദിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നതായും സര്‍താജ് അസീസ് പറഞ്ഞു.