അതിര്‍ത്തി റോഡുകൾ തുറന്നതായി ഒമാന്‍
മസ്‌കറ്റ്: ഒമാന്‍ അതിര്‍ത്തി റോഡുകൾ തുറന്നതായി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി പറഞ്ഞു. വ്യാഴാഴ്ച സുപ്രീം കമ്മറ്റി വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വദേശികള്‍ക്കും ഒമാനില്‍ താമസവിസയുള്ള വിദേശികള്‍ക്കും കൊവിഡ് സുരക്ഷാ മാന്‍ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും.
ജനസംഖ്യയിലെ 40 ശതമാനം പേര്‍ക്ക് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിൻ നല്‍കുമെന്നും സുരക്ഷിതമായ കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

