അർബുദ രോഗികളുടെ ക്രമാതീത വർധന; കാരണവും പ്രതിരോധമാർഗവും കണ്ടെത്താൻ വിദഗ്ധ സമിതി
ഷീബ വിജയൻ
മലപ്പുറം: സംസ്ഥാനത്ത് അർബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന്റെ കാരണം പഠിക്കാൻ ഉന്നതാധികാര വിദഗ്ധ സമിതി നിലവിൽവന്നു. ആരോഗ്യരംഗത്തെയും കാൻസർ ചികിത്സ രംഗത്തെയും വിദഗ്ധരും സയന്റിസ്റ്റുകളും ഉൾക്കൊള്ളുന്ന ഉന്നത സമിതിയാണ് നിലവിൽ വന്നത്. സംസ്ഥാനത്ത് അർബുദ രോഗികളുടെ എണ്ണം ആശങ്കാജനകമായ തോതിൽ വർധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. വർഷംതോറും എണ്ണത്തിൽ ക്രമാതീത വർധനയാണ് ഉണ്ടാകുന്നത്. ഇതിന്റെ കാരണങ്ങൾ വിശദമായും ആഴത്തിലും പഠിച്ച് എത്രയും പെട്ടെന്ന് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം രോഗികളുടെ വർധന തടയാനുള്ള പ്രതിരോധ മാർഗങ്ങളും നിർദേശങ്ങളും സമിതി തയ്യാറാക്കും.
fefdfddd

