നിളാ ബഹ്‌റൈനും ബി.ഡി.കെ.യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50-ഓളം പേർ രക്തം നൽകി
പ്രദീപ് പുറവങ്കര
മനാമ: നിളാ ബഹ്‌റൈനും ബ്ലഡ് ഡൊണേഷൻ കേരള (BDK) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് വിജയകരമായി നടന്നു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പിൽ അൻപതോളം പേർ പങ്കെടുത്തു രക്തദാനം ചെയ്തു.
നിളാ ബഹ്‌റൈൻ പ്രവർത്തകരായ ഹനീഫ ആറ്റൂർ, അസീസ് പള്ളം, മുഹമ്മദ് കുട്ടി പൂളക്കൽ, മുസ്തഫ പട്ടാമ്പി, ബഷീർ കളത്തിൽ, സുലൈമാൻ ആറ്റൂർ, സാദിഖ് മോൻ, ഷെബി ചെറുതുരുത്തി, ഫസ്‌ലു റഹ്മാൻ ചെറുതുരുത്തി, ബഷീർ വലിയകത്ത്, നിസാർ പുതുശ്ശേരി, വനിതാ വിഭാഗം പ്രതിനിധി ഷംസി മുഹമ്മദ് കുട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബി.ഡി.കെ. ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് സുനിൽ മനവളപ്പിൽ, സെക്രട്ടറി രേഷ്മ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ എന്നിവരോടൊപ്പം ഗിരീഷ് കെ.വി., ബിജു വി.എസ്., സിജോ ജോസ്, രാജേഷ് പന്മന, സെന്തിൽ, മൊയ്ദു ടി.കെ., സാബു അഗസ്റ്റിൻ, അബ്ദുൽ നാഫി, സലീന റാഫി, വിനീത വിജയൻ, ഫാത്തിമ സഹ്‌ല, ശിഹാബുദ്ദീൻ എന്നിവർ ക്യാമ്പിന്റെ ഏകോപനവും സന്നദ്ധ പ്രവർത്തനങ്ങളും നിർവഹിച്ചു.
dfsdfsdfsfds

