കലാവസന്തത്തിന് തിരിതെളിഞ്ഞു; ഇന്ത്യൻ സ്കൂൾ 'തരംഗ് 2026' ഈസ ടൗൺ കാമ്പസിൽ ആവേശകരമായ തുടക്കം


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ സ്കൂൾ ഈസ ടൗൺ കാമ്പസിൽ വാർഷിക യുവജനോത്സവമായ 'തരംഗ് 2026'-ന്റെ സ്റ്റേജ് മത്സരങ്ങൾക്ക് നിറപ്പകിട്ടാർന്ന തുടക്കമായി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസവും സമഗ്ര വികസനവും പ്രോത്സാഹിപ്പിക്കാനും 'തരംഗ്' മികച്ച വേദിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന സാംസ്കാരിക കൂട്ടായ്മയിലൂടെ വിദ്യാർത്ഥികളിൽ സൗഹാർദ്ദം വളർത്താൻ മേള സഹായിക്കുമെന്ന് സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ കൂട്ടിച്ചേർത്തു.

സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി (അക്കാദമിക്സ്) രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നേഹ സാറ ഡിജു, തൻസിയ എൽസ സോൻസി എന്നിവരായിരുന്നു അവതാരകർ.

ആദ്യ ദിനത്തിൽ നാടോടി നൃത്തം, സംഘഗാനം, പ്രസംഗം, മൈം എന്നീ വിഭാഗങ്ങളിൽ ആവേശകരമായ മത്സരങ്ങൾ നടന്നു. 120 സ്റ്റേജ് ഇനങ്ങളിലായി 4,000-ത്തിലധികം വിദ്യാർത്ഥികളും സ്റ്റേജ് ഇതര മത്സരങ്ങളിലായി 7,000 വിദ്യാർത്ഥികളും മാറ്റുരയ്ക്കുന്ന 'തരംഗ്', ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ്, സി.വി രാമൻ എന്നീ ഹൗസുകൾ തമ്മിലാണ് പ്രധാന മത്സരം.

മത്സരഫലങ്ങൾ വേഗത്തിലും സുതാര്യമായും പ്രഖ്യാപിക്കുന്നതിനായി സ്കൂൾ പ്രത്യേക സോഫ്റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ട്. വിജയികൾക്കായി ആയിരത്തിലധികം ട്രോഫികളാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 10 മുതൽ 13 വരെ തുടരും. സമാപന സമ്മേളനത്തിൽ വ്യക്തിഗത മികവിന് 'കലാശ്രീ', 'കലാരത്ന' പുരസ്കാരങ്ങളും മികച്ച ടീമുകൾക്ക് 'ഹൗസ് ചാമ്പ്യൻ', 'ഗ്രൂപ്പ് ചാമ്പ്യൻ' ബഹുമതികളും സമ്മാനിക്കും.

#IndianSchoolBahrain #Tarang2026 #BahrainNews #4PMNews

article-image

adsadsdasads

article-image

adsasdsaads

article-image

adsdsdsd

article-image

dfsdsdfsds

article-image

adfsdsdsfd

article-image

adfsadsads

article-image

adsadsdas

article-image

asdasasd

article-image

adssdsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed