ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണനാകുന്നത്, ഇത് അദ്ദേഹത്തിനും കൂടിയുള്ളത്; ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങി സത്യൻ അന്തിക്കാട്


ഷീബ വിജയൻ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ധന്യമായ ആ നിമിഷത്തിന്റെ അമ്പരപ്പ് വിട്ടുമാറാതെയാണ് താൻ കടന്നുപോയതെന്നും, അന്തരിച്ച നടൻ ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് പൂർണനാകുന്നതെന്നും ഇത് അദ്ദേഹത്തിന് കൂടിയുള്ളതാണെന്നും സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ കുറിച്ചു.

ചെറുപ്പത്തിൽ സിനിമയല്ലാതെ മറ്റൊന്നും ചിന്തയിലില്ലാതിരുന്ന തനിക്ക് ഈ ബഹുമതി ലഭിച്ചപ്പോൾ മക്കളാണ് അർഹതയുണ്ടെന്ന് പറഞ്ഞ് ധൈര്യം തന്നതെന്ന് അദ്ദേഹം ഓർത്തെടുത്തു. കുഞ്ഞുണ്ണി മാഷ്, ഡോക്ടർ ബാലകൃഷ്ണൻ, ഹരിഹരൻ, ചന്ദ്രകുമാർ, ജേസി എന്നിവരെയും തനിക്ക് പ്രചോദനമായ ശ്രീനിവാസനെയും അദ്ദേഹം നന്ദിയോടെ ഓർത്തു. ഇരുവർക്കും ഒരേ ചിന്താഗതിയായിരുന്നതിനാലാണ് സന്ദേശം, വരവേൽപ്, തലയണമന്ത്രം, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകൾ സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ 35 എം.എം ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്ന് ഡിജിറ്റലിലേക്ക് മാറിയെങ്കിലും വികാരങ്ങൾ പ്രതിഫലിക്കുന്ന സിനിമയുടെ ആത്മാവ് മാറുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികത വളർന്നാലും മനസ്സിനെ സ്പർശിക്കുന്ന ആശയങ്ങൾക്കാണ് പ്രാധാന്യം. വീട്ടിൽ രണ്ടു യുവസംവിധായകർ ഉള്ളതുകൊണ്ട് തലമുറകളുടെ മാറ്റം ബാധിച്ചിട്ടില്ലെന്നും കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇളയരാജ, ജോൺസൺ തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനും യേശുദാസിനെക്കൊണ്ട് താനെഴുതിയ വരികൾ പാടിക്കാനും സാധിച്ചത് വലിയ ഭാഗ്യമാണെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

article-image

dfadsdsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed