യുഎസ് ഗ്രീൻ കാർഡ് മരവിപ്പിക്കൽ നടപടി; വിദേശ പ്രഫഷനലുകളെ ‘കരാർ അടിമകൾ’ എന്നു വിശേഷിപ്പിച്ചത് അനാവശ്യവും അപമാനകരവുമെന്ന് ഇന്ത്യ


ഷീബ വിജയൻ

ന്യൂഡൽഹി: വിദേശ പ്രഫഷനലുകളെ ‘കരാർ അടിമകൾ’ എന്നു വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്‍റെ പരാമർശം അനാവശ്യവും അങ്ങേയറ്റം അപമാനകരമാണെന്ന് ഇന്ത്യ രൂക്ഷമായിവിമർശിച്ചു. ഇന്ത്യൻ ഐടി കമ്പനികൾ ഉൾപ്പെടെ എട്ട് പ്രമുഖ കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച യുഎസ് തീരുമാനത്തിനെതിരെ വിമർശിക്കവേയായിരുന്നു പ്രതികരണം. ഇരുരാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകൻ ഈ നടപടി സഹായിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് തലമുറകളായി കുടിയേറിയവർ യുഎസിന്‍റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടാെന്നും ഇന്ത്യ ഓർമിപ്പിച്ചു.

ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, അഡോബി, കാപ്ജെമിനി, കോഗ്നിസന്‍റ് എന്നീ കമ്പനികളുടെ ഗ്രീൻ കാർഡ് നടപടികളാണ് മരവിപ്പിച്ചത്. വിദേശ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള യുഎസ് നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. പെർമനന്‍റ് ലേബർ സർട്ടിഫിക്കേഷൻ അപേക്ഷകൾ മരവിപ്പിച്ചതുകൊണ്ടു നിലവിലുള്ള എച്ച്-1ബി വീസകളെ ബാധിക്കില്ല. എന്നാൽ അർഹരായ ജീവനക്കാരുടെ ഗ്രീൻ കാർഡ് നടപടികളെ ഇതു ബാധിച്ചേക്കാം. യുഎസിൽ സ്ഥിര താമസത്തിനുള്ളതാണ് ഗ്രീൻ കാർഡ്.

article-image

adsdsdfdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed