സമയനിഷ്ഠയിൽ ഗൾഫ് എയർ വീണ്ടും മുന്നിൽ; മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഒന്നാമത്
പ്രദീപ് പുറവങ്കര
മനാമ: വിമാനങ്ങൾ കൃത്യസമയത്ത് ലാൻഡ് ചെയ്യുന്നതിൽ മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ മേഖലയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ. ആഗോള ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ 'സിറിയം' പുറത്തുവിട്ട 2026 സെപ്റ്റംബറിലെ വാർഷിക/മാസ റിപ്പോർട്ടിലാണ് ഗൾഫ് എയർ തുടർച്ചയായ രണ്ടാം മാസവും ഒന്നാമതെത്തിയത്.
സെപ്റ്റംബർ മാസത്തിൽ 92.90 ശതമാനം ഓൺ-ടൈം അറൈവൽ (On-Time Arrival) നിരക്ക് നേടിയാണ് ഗൾഫ് എയർ ഈ മികച്ച നേട്ടം കൈവരിച്ചത്. ഓഗസ്റ്റ് മാസത്തെ 92.47 ശതമാനത്തിൽ നിന്ന് 0.43 ശതമാനം വർധനവാണ് സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്.
മറ്റ് പ്രവർത്തന മികവുകളിലും ഗൾഫ് എയർ വേറിട്ടുനിന്നു. സെപ്റ്റംബറിൽ വിമാനങ്ങൾ കൃത്യസമയത്ത് സർവീസ് ആരംഭിക്കുന്നതിൽ 91.58 ശതമാനം മികവ് പുലർത്തിയ കമ്പനി, ഷെഡ്യൂൾ ചെയ്ത സമയത്തിനുള്ളിൽ പൂർത്തിയാക്കിയ സർവീസുകളിൽ 83.02 ശതമാനം നേട്ടവും കൈവരിച്ചു. ഈ വിഭാഗത്തിൽ സിറിയം ലിസ്റ്റ് ചെയ്ത അഞ്ച് പ്രമുഖ വിമാനക്കമ്പനികളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്റ്റംബർ മാസത്തിൽ ആകെ operated ചെയ്ത 4,089 സർവീസുകളിൽ 99.44 ശതമാനവും വിജയകരമായി പൂർത്തിയാക്കാൻ ഗൾഫ് എയറിന് സാധിച്ചു.
മികച്ച ആസൂത്രണം, എഞ്ചിനീയറിംഗ്, ഗ്രൗണ്ട് സർവീസ്, ഫ്ലൈറ്റ് ക്രൂ ടീമുകളുടെ കൂട്ടായ പ്രവർത്തനം എന്നിവയാണ് ഈ തുടർച്ചയായ വിജയത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
ddfddfsdfs

