ബഹ്റൈനിൽ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ സാറിലും ജനാബിയയിലുമുണ്ടായ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ട് ബഹ്റൈനി യുവാക്കൾ കൊല്ലപ്പെട്ടു. ഇസ്ലാം അൽ ദെറാസി (26), അഹമ്മദ് അൽ മർഖി (29) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
സാറിലുണ്ടായ അപകടത്തിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് 26 വയസ്സുകാരനായ ഇസ്ലാം അൽ ദെറാസി കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ജനാബിയ ഹൈവേയിലുണ്ടായ രണ്ടാമത്തെ അപകടത്തിൽ, 29 കാരനായ അഹമ്മദ് അൽ മർഖി സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിൾ മറിയുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
രണ്ട് അപകടസ്ഥലങ്ങളിലും പോലീസും ട്രാഫിക് അധികൃതരും ഉടനടി സ്ഥലത്തെത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു.
cvxccvc

