അഞ്ചാം സമ്മേളനത്തിന് ഒരുങ്ങി ബഹ്റൈൻ പാർലമെന്റും ശൂറ കൗൺസിലും; ജനക്ഷേമവും നിയമനിർമ്മാണവും അജണ്ടയിൽ


പ്രദീപ് പുറവങ്കര

മനാമ: ആറാം ലെജിസ്ലേറ്റീവ് ടേമിന്റെ അഞ്ചാം സമ്മേളനത്തിന് തുടക്കമാകാനിരിക്കെ, ബഹ്റൈൻ പാർലമെന്റിലും ശൂറ കൗൺസിലും രാഷ്ട്രീയ നീക്കങ്ങളും ചർച്ചകളും സജീവമാകുന്നു. പാർലമെന്റ് ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കും വിവിധ സ്ഥിരം സമിതികളുടെ അധ്യക്ഷ സ്ഥാനങ്ങളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പാർലമെന്ററി തലത്തിലുള്ള നീക്കങ്ങൾ ഊർജ്ജിതമായിരിക്കുന്നത്.

ആദ്യ നടപടിക്രമ സെഷനിൽ തന്നെ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. ഈ പദവിയിലേക്ക് അഞ്ചോളം എം.പിമാർ മത്സരിക്കുമെന്ന സൂചനകൾക്കിടയിൽ, അവശേഷിക്കുന്ന ദിവസങ്ങളിൽ രാഷ്ട്രീയ ധാരണകളും സഖ്യങ്ങളും രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിന്റെ ഫലം തൊട്ടടുത്ത ആഴ്ച നടക്കുന്ന സമിതി അധ്യക്ഷന്മാരുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പിലും നിർണായക സ്വാധീനം ചെലുത്തും. ഇതിനിടെ സർവീസ് കമ്മിറ്റിയിലെ അംഗം കൗൺസിൽ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ, അഞ്ചംഗ സമിതിയുടെ നിലവിലെ ഘടന എങ്ങനെ നിലനിർത്തുമെന്നതും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അങ്കത്തിനൊപ്പം ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ, ദേശീയ വികസനം, സാമ്പത്തിക മുന്നേറ്റം എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി കരട് നിയമങ്ങളും ഉത്തരവുകളും വരുന്ന സമ്മേളനത്തിൽ ചർച്ചയ്ക്ക് വരും. അതേസമയം, ശൂറ കൗൺസിലിലും നിയമനിർമ്മാണം, സാമ്പത്തികം, സേവന മേഖല എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ സമിതികളുടെ മുൻഗണനാ പട്ടികയിലുണ്ട്.

article-image

efdsdfddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed