ഗ്രീൻ ഇന്ത്യ ചലഞ്ചിലേക്കുള്ള രാജമൗലിയുടെ ക്ഷണം നിരസിച്ച് രാം ഗോപാൽ വർമ്മ
മുംബൈ: ചെടികൾ നട്ടുവളർത്തുന്ന ഗ്രീൻ ഇന്ത്യ ചലഞ്ചിലേക്കുള്ള സംവിധായകൻ രാജമൗലിയുടെ ക്ഷണം നിരസിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാൽ വർമ്മ. ട്വിറ്ററിലൂടെയാണ് ബാഹുബലി സംവിധായകൻ രാജമൗലി രാം ഗോപാൽ വർമ്മ, പുരി ജഗന്നാഥ് എന്നിവരെ ചലഞ്ചിന്റെ ഭാഗമാവാൻ ക്ഷണിച്ചത്.
ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി രാജമൗലിയും സംഘവും ചെടികൾ നട്ടുപിടിപ്പിച്ചു. ഒട്ടേറെ താരങ്ങൾ ‘ഗ്രീൻ ഇന്ത്യ ചലഞ്ചിൽ’ പങ്കാളികളായിരുന്നു. എന്നാല്‍ പച്ചപ്പിൽ ശ്രദ്ധയൂന്നുന്ന വ്യക്തിയല്ല താനെന്നും ചെളിയിൽ കൈവെയ്ക്കുന്നത് വെറുക്കുന്നു. ഈ ചെടികൾ സ്വാർത്ഥമതിയായ തന്നേക്കാൾ മികച്ച ഒരു വ്യക്തിയെ അർഹിക്കുന്നുവെന്നും രാംഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ചു. അതോടൊപ്പം രാജമൗലിയുടെ സംരഭത്തിന് ആശംസയറിക്കുകയും ചെയ്തു.

