ഒമാനിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1660 പേർക്ക്


മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത് 1660 പേർക്ക്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 71547 ആയി ഉയർന്നു. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 1364  പേർ ഒമാൻ സ്വദേശികളും 296 പേർ വിദേശികളുമാണെന്ന് ഒമാൻ‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനകം 47922 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചുവെന്നും  മന്ത്രാലയത്തിന്‍റെ വാർത്താ കുറിപ്പിൽ‍ പറയുന്നു. 

അതേസമയം ഒമാനിൽ‍ കൊവിഡ് ബാധിച്ച് ഇന്ന് 12 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തെ മരണസംഖ്യ 349 ആയി ഉയർന്നു. ഇതിൽ 202 ഒമാൻ്‍ സ്വദേശികളും 147 വിദേശികളുമാണുള്ളത്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed