തിരുവനന്തപുരം കോർപ്പറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കൊവിഡ്


തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ മുഴുവൻ കൗൺ‍സിലർമാർക്കുമായി റാൻഡം ടെസ്റ്റിന്റെ ഭാഗമായി ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മൂന്ന് പേർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതർക്ക് ക്വാറന്റൈൻ സംവിധാനം ഒരുക്കുന്നതിന് അടക്കമുള്ള നടപടികളിൽ മുൻ‍പന്തിയിലുണ്ടായിരുന്നവരാണ് ഈ കൗൺസിലർമാർ. ഇവർക്ക് നിരവധി പേരുമായി സന്പർ‍ക്കമുണ്ടെന്നാണ് വിവരം. കൂടുതൽ കൗൺസിലർ‍മാരുടെ ഫലം പുറത്തുവരാനുണ്ട്.

കൗൺ‍സിലർമാരുമായി സന്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ‍ ശേഖരിക്കാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed