ഇളവുകൾ അവസാനിച്ചു; ഒമാനിൽ തൊഴിൽ, സന്ദർശക വിസകൾ പുതുക്കിയില്ലെങ്കിൽ പിഴ


മസ്‌ക്കറ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ തൊഴിൽ, സന്ദർശക വിസകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ ഇളവുകൾ അവസാനിച്ചു. ജൂലൈ 15 ബുധനാഴ്ചയാണ് ഇളവുകൾ‍ അവസാനിച്ചത്. കാലാവധി കഴിഞ്ഞ തൊഴിൽ വിസകളും സന്ദർശക വിസകളും എത്രയും വേഗം പുതുക്കണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും റോയൽ‍ ഒമാൻ പൊലീസ് പാസ്‌പോർ‍ട്ട് ആൻഡ് റെസിഡന്റ്‌സ് ഡയറക്ടറേറ്റ് ജനറൽ‍ വക്താവ് അറിയിച്ചു.

റെസിഡന്റ് കാർഡ് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് വിദേശ തൊഴിലാളിയോ കുടുംബാംഗങ്ങളോ സേവന കേന്ദ്രത്തിൽ‍ എത്തേണ്ടതില്ല. വിരലടയാങ്ങൾ കന്പ്യൂട്ടർ സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുന്നത് കൊണ്ട് കന്പനി പിആർഒയ്ക്ക് സേവന കേന്ദ്രത്തിലെത്തി നടപടികൾ പൂർ്‍ത്തീകരിക്കാനും റെസിഡന്റ് കാർ‍ഡുകൾ പുതുക്കാനും സാധിക്കും. കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed