ഒമാനിൽ‍ ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു


മസ്കറ്റ്: ഒമാനിൽ‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട മല്ലശ്ശേരി വട്ടകുളഞ്ഞി സ്വദേശി ജസ്റ്റിൻ‍ വർഗീസ് (34) ആണ് മസ്‌കറ്റിൽ മരണമടഞ്ഞത്. റൂവിയിലെ ‘അൽ നാഹ്ധ’ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ജസ്റ്റിൻ വർ‍ഗീസിന്റെ അന്ത്യം.

മസ്‌കറ്റിലെ ഒരു സ്വകാര്യ കന്പനി ജീവനക്കാരനായിരുന്നു ഇദ്ദേഹം. ജസ്റ്റിൻ വർഗീസിന് ജൂൺ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ശ്വാസം മുട്ടൽ കലശലായതോടു കൂടി ജൂൺ 8ന്  ജസ്റ്റിൻ വർഗീസിനെ റൂവിയിലെ ‘അൽ‍ നാഹ്ധ’ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജൂൺ 11 വ്യഴാഴ്ച വൈകുന്നേരത്തോടുകൂടി നില വഷളാവുകയും പിന്നീട് അന്ത്യം സംഭവിക്കുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed