ഒമാനിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

മസ്കറ്റ്: ഒമാനിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ മയ്യിൽ സ്വദേശി മുഹമ്മദ് കുഞ്ഞു ആണ് ഒമാനിലെ സഹാമിൽ ഉണ്ടായ കാറപകടത്തിൽ മരണമടഞ്ഞത്. 28 വയസ്സായിരുന്നു. ഇന്ന് പുലർച്ചയോടു കൂടിയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു.