മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തിൽ

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇന്ന് രാവിലെ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ മാസം 22 വരെ ലോക്ക്ഡൗണ്‍ തുടരും. അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ക്ക് അനുമതിയോടെ യാത്ര അനുവദിക്കും. മസ്‌കത്ത് ഗവര്‍ണറേറ്റിലേക്കും മസ്‌കത്തില്‍ നിന്ന് പുറത്തേക്കും യാത്രക്ക് വിലക്കേര്‍പ്പെടുത്തി.
അത്യാവശ്യ വാഹനങ്ങളും ഭക്ഷ്യ വിതരണ വാഹനങ്ങളും ഒഴികെയുള്ളവക്കാണിത്. ഗവര്‍ണറേറ്റിന് പുറത്ത് നിന്നും ജോലിക്കായി മസ്‌കത്തിലേക്ക് വരുന്നവര്‍ക്കും നിയന്ത്രമുണ്ട്. ഏപ്രില്‍ 22ന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ച് മാത്രമെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയുള്ളൂ. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം 369 രോഗികളാണുള്ളത്.