തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ്−19 വ്യാപനം വർധിക്കുന്നു. വ്യാഴാഴ്ച 96 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം 834 ആയി. സംസ്ഥാനത്ത് 27 പേർക്ക് രോഗം ഭേദമായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം വില്ലുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് കാണാതായ കൊവിഡ് രോഗിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച 84പേർക്ക് നിസാമുദ്ദീനിൽ നിന്ന് വന്നവരുമായി ബന്ധമുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ഒരു ഡോക്ടർക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഡോക്ടർമാർക്കും ടെക്നിക്കൽ ജീവനകാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തൂത്തുക്കുടിയിലെ രണ്ട് ആശുപത്രികൾ അടച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചെന്നൈയിലെ 67 സ്ഥലങ്ങൾ അടച്ചുപൂട്ടി.