ഒമാനില്‍ കോവിഡ് ബാധിച്ചു വിദേശി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ആദ്യ വിദേശി മരിച്ചു. 41 കാരനായ ബംഗ്ലാദേശ് പൗരനാണ് വ്യാഴാഴ്ച വൈകിട്ട് മരിച്ചത്. ഇതോടെ മരണ നിരക്ക് മൂന്നായി ഉയര്‍ന്നു. നേരത്തെ രണ്ട് സ്വദേശികള്‍ മരിച്ചിരുന്നു. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മസ്‌കത്തിലാണ്.
അതേസമയം, ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 457 ആയി. 38 കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരില്‍ 35 പേരും സ്വദേശികളാണ്.
ഇതുവരെ പരിശോധനാ ഫലം പോസിറ്റീവായവരില്‍ 106 പേര്‍ ഇന്ത്യക്കാരാണ്. 106 പേര്‍ക്കാണ് അസുഖം ഭേദമായത്.