കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി അഞ്ച് പ്രവാസി തൊഴിലാളികള്‍ മുങ്ങി മരിച്ച നിലയില്‍


മസ്‍കത്ത്: ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടങ്ങി അഞ്ച് പ്രവാസി തൊഴിലാളികള്‍ മുങ്ങി മരിച്ചതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. മസ്കത്ത് ഗവര്‍ണറേറ്റിലാണ് സംഭവം. പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് തിങ്കളാഴ്ച അധികൃതര്‍  അറിയിച്ചു. തൊഴിലാളികളെല്ലാം ഏഷ്യക്കാരാണെന്ന് മാത്രമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.  ഇവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല.  

article-image

സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സില്‍ ഒരു വാട്ടര്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി സ്ഥലത്ത് ആറ് തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ചയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഒമാനില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ആറ് പേരുടെയും മരണവാര്‍ത്ത തിങ്കളാഴ്ചയാണ് അധികൃതര്‍ പുറത്തുവിട്ടത്. അപകട സ്ഥലത്തുനിന്നുള്ള ചിത്രങ്ങളും പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷാകാര്യത്തില്‍ എല്ലാം നിയമങ്ങളും കമ്പനികള്‍ കര്‍ശനായി പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed