യൂസുഫ് ബിന്‍ അലവി ഇറാന്‍ സന്ദര്‍ശിക്കും
മസ്കത്ത്: ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ഇറാന്‍ സന്ദര്‍ശിക്കും. അടുത്ത ശനിയാഴ്ചയാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഉഭയകക്ഷി സഹകരണത്തിെന്‍റയും തുടര്‍ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് സന്ദര്‍ശനം.
മേഖലയിലെ ഏറ്റവുംപുതിയ സംഭവഗതികളും ചര്‍ച്ചചെയ്യുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രതിസന്ധികള്‍ക്കിടയിലും ഇറാനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഒമാന്‍. ആണവകരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അമേരിക്കക്കും ഇറാനുമിടയില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥ കുറക്കുന്നതിന് ഒമാന്‍ ഇടപെടലുകള്‍ നടത്തിവരുകയാണ്.
കഴിഞ്ഞ േമയ് 20നും യൂസുഫ് ബിന്‍ അലവി ഇറാന്‍ സന്ദര്‍ശിച്ചിരുന്നു.അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സുല്‍ത്താനെ ടെലിഫോണില്‍ വിളിച്ച് ദിവസങ്ങള്‍ക്കുശേഷമായിരുന്നു ഇൗ സന്ദര്‍ശനം. കഴിഞ്ഞദിവസം ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ തിരികെ നല്‍കാനും ഒമാന്‍ ആവശ്യപ്പെട്ടിരുന്നു.

