ഒമാനിൽ അറേബ്യൻ പുള്ളിമാനെ പിടികൂടിയ ആറ് പേർ അറസ്റ്റിൽ
മസ്ക്കറ്റ് : ഒമാനിൽ അറേബ്യൻ പുള്ളിമാനെ പിടികൂടിയതുമായി ബന്ധപ്പെട്ട് ആറ് പേരെ പരിസ്ഥിതി മന്ത്രാലയം അറസ്റ്റ് ചെയ്തു. അനധികൃത വേട്ടയാടലിനെ കുറിച്ചുളള റിപ്പോർട്ടിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. മസ്‌ക്കറ്റിലെ യിത്തി മേഖലയിൽ നിന്നാണ് സംഘം പുള്ളിമാനെ പിടിച്ചത്.
പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ നിയമം ലംഘിച്ച് പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടുന്നത് കണ്ടെത്തിയിരുന്നു. തുടർന്ന് കർശന പരിശോധനകൾ നടന്ന് വരികയാണ്. ചിലയിടങ്ങളിൽ സ്ഥിരം നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്.

