എട്ട് വയസുകാരൻ ‘ദുബൈ പോലീസ്’
ദുബൈ : ദുബൈ പൊലീസ് സമ്മാനിച്ച യൂണിഫോമിട്ട് റാസൽഖൈമയിലെ സ്കൂളിൽ നാലാം തരം വിദ്യാർത്ഥിയായ അബ്ദു അലി ഇസ്സാ അൽ ബലൂഷി എന്ന എട്ടു വയസുകാരൻ തന്റെ ജീവിതാഭിലാഷം നിറവേറ്റി.
അബ്ദുവിന്റെ പിതാവ് മകന്റെ ആഗ്രഹം വീഡിയോ ആയി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതു കണ്ട ദുബൈ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി കുട്ടിയെ തൻ്റെ ഒാഫീസിലേയ്ക്ക് വിളിച്ചു വരുത്തി തയ്യൽക്കാരനെ കൊണ്ട് അളവെടുപ്പിച്ചു. പിന്നീട്, തയ്യാറാക്കിയ പൊലീസ് യൂണിഫോം അബ്ദു അലി ഇസ്സാ അൽ ബലൂഷിയെ ധരിപ്പിക്കുകയായിരുന്നു.

