ഒമാൻ 47ാമത് നവോ­ത്ഥാ­ന ദി­നം ആഘോ­ഷി­ക്കു­ന്നു­


മസ്‌ക്കറ്റ് : ഒമാൻ നവോത്ഥാനത്തിന്റെ നാൽപ്പത്തേഴാണ്ട് പൂർത്തിയാക്കി. നവോത്ഥാന ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികളാണ് സർക്കാർ തലത്തിൽ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിലും ആഘോഷങ്ങൾ നടക്കും. പൊതു, സ്വകാര്യ മേഖലകളിൽ ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ശാന്തിയുടെയും സമാധാനത്തിന്റെയും രാഷ്ട്രമായി ലോകത്തിന് മുന്നിൽ എന്നും മാതൃക കാണിച്ചിട്ടുള്ള ഒമാൻ, രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും വികസനവും അതിവേഗം പ്രാവർത്തികമാക്കിയും മുന്നേറ്റത്തിന് കരുത്തു പകർന്നു. 

സ്വദേശികളുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ അടക്കം സർവ്വ രംഗങ്ങളിലും വളർച്ച സാധ്യമാക്കിയതോടൊപ്പം വിദേശികൾക്ക് മികച്ച തൊഴിൽ സാഹചര്യങ്ങളും സുരക്ഷിത ജീവിതാന്തരീക്ഷവും ഒരുക്കിയും മനുഷ്യത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചു. 1970ൽ ജൂലൈ 23ന് സുൽത്താൻ ഖാബൂസ് ബിൻ സഈദ് എന്ന കർമോത്സുകനായ യുവാവ് രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുന്പോൾ ഒരു വികസിത രാഷ്ട്ര സങ്കൽപത്തിന് ശിലപാകുക കൂടിയായിരുന്നു. 

1981ൽ ജി.സി.സി സംവിധാനത്തിനു രൂപം നൽകുന്പോൾ ഒമാൻ എന്ന രാഷ്ട്രം അതിന്റെ വളർച്ചയുടെ പാതയിൽ അതിവേഗം കുതിക്കുന്ന ഘട്ടമായിരുന്നു. പിന്നീട് ഗൾഫ് രാഷ്ട്രങ്ങളുടെ കൂടി പിന്തുണയോടെ സുൽത്താൻ തന്റെ വിശ്വസ്തരായ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളടക്കമുള്ളവ പാകപ്പെടുത്തി. 

പ്രതിസന്ധികളിൽ പതറാതിരുന്ന ഭരണാധികാരിക്ക് പിന്നിൽ വിശ്വാസത്തോടെ അണിനിരന്ന ജനതയും പിന്തുണ നൽകിയപ്പോൾ രാഷ്ട്രത്തിന്റെ വികസന കുതിപ്പ് വേഗത്തിലായി. ഗൾഫ് രാഷ്ട്രങ്ങൾക്കിടയിലും അറബ് മേഖലയിലും പലപ്പോഴായി രൂപപ്പെട്ട അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിൽ സുൽത്താനേറ്റിന്റെ പങ്ക് വലുതായിരുന്നു. അമേരിക്ക–ഇറാൻ ആണവ കരാർ രൂപപ്പെടുത്തുന്നതിൽ നിർണായക ഇടപെടലുകൾ പോലും നടത്തിയ രാഷ്ട്രമായി ഒമാൻ മാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed