സൗ­ദി­ പൊ­തു­മാ­പ്പ് അവസാ­നി­ച്ചു : 6,00,000 പേർ­ രാ­ജ്യം വി­ട്ടതാ­യി­ റി­പ്പോ­ർ­ട്ട്


റിയാദ്‌ : സൗ­ദി­ ഭരണകൂ­ടം പ്രഖ്യാ­പി­ച്ച പൊ­തു­മാ­പ്പ് കാ­ലാ­വധി­ ഇന്നലെ അവസാ­നി­ച്ചു. ‘നി­യമ ലംഘകരി­ല്ലാ­ത്ത രാ­ജ്യം’ എന്ന ക്യാന്പയിൻ മാ­ർ‍ച്ച് 29 ന് തു­ടങ്ങി­ റമദാൻ ഒടു­വിൽ‍ അവസാ­നി­ക്കു­ന്ന രീ­തി­യിൽ‍ പ്രഖ്യാ­പി­ച്ചി­രു­ന്ന പൊ­തു­മാ­പ്പ് മൂ­ന്നു­ മാ­സത്തി­നു­ ശേ­ഷം വീ­ണ്ടും ഒരു­ മാ­സം കൂ­ടി­ നീ­ട്ടി­ നൽ‍കു­കയാ­യി­രു­ന്നു­. ഞാ­യറാ­ഴ്ച്ചയോ­ടെ­ ഇത് അവസാ­നി­ചതി­നാൽ‍ കടു­ത്ത നി­ലപാ­ടി­ലേ­ക്ക് അധി­കൃ­തർ‍ നീ­ങ്ങു­മെ­ന്ന മു­ന്നറി­യി­പ്പ് നൽ‍കി­ തു­ടങ്ങി­യി­ട്ടു­ണ്ട്.

രാ­ജ്യത്തി­ന്റെ­ വി­വി­ധ കേ­ന്ദ്രങ്ങളിൽ‍ ഒരു­ക്കി­യി­രു­ന്ന സൗ­കര്യങ്ങൾ‍ ഉപയോ­ഗി­ച്ച് ഇതി­നകം ആറ് ലക്ഷത്തോ­ളം അനധി­കൃ­ത തൊ­ഴി­ലാ­ളി­കൾ‍ രാ­ജ്യം വി­ട്ടതാ­യാണ് കണക്കു­കൾ‍. ഇതിൽ‍ പന്ത്രണ്ടാ­യി­രത്തി­ലധി­കം ആളു­കൾ‍ വീ­ണ്ടും സൗ­ദി­യി­ലേ­ക്ക് പു­തി­യ വി­സകളിൽ‍ തി­രി­ച്ചെ­ത്തി­യതാ­യും സൗദി­ പാ­സ്‌പോ­ർ‍ട്ട് വി­ഭാ­ഗം നേ­രത്തെ­ വ്യക്തമാ­ക്കി­യി­രു­ന്നു­. വി­രലടയാ­ളം എടു­ത്ത് വി­ടു­ന്ന ഇവർ‍ വീ­ണ്ടും തി­രി­ച്ചു­വരു­ന്നതി­നു­ തടസ്സമി­ല്ലെ­ന്നു­ തു­ടക്കത്തിൽ‍ തന്നെ­ അധി­കൃ­തർ‍ വ്യക്തമാ­ക്കി­യതി­നെ­ തു­ടർ‍ന്നാണ് ഇത്.

ഹു­റൂ­ബടക്കം നാ­ട്ടി­ലേ­ക്ക് പോ­കാൻ കഴി­യാ­തി­രു­ന്ന നി­രവധി­ മലയാ­ളി­കൾ‍ക്കും സൗദി­ അധി­കൃ­തർ‍ അനു­വദി­ച്ച പൊ­തു­മാ­പ്പ് ഉപയോ­ഗപ്രദമാ­യി­ട്ടു­ണ്ട്. പൊ­തു­മാ­പ്പ് അവസാ­നിച്ചതോ­ടെ­ നി­യമ ലംഘകരെ­ പി­ടി­കൂ­ടു­ന്നതിന് ശക്തമാ­യ പരി­ശോ­ധനക്ക് തു­ടക്കമി­ട്ടതാ­യി­ അധി­കൃ­തർ‍ അറി­യി­ച്ചു­. ഇതിന് തു­ടക്കം കു­റി­ച്ച് ബി­സി­നസ് മേ­ധാ­വി­കളു­മാ­യി­ ചർ‍ച്ച നടത്തി­ തങ്ങളു­ടെ­ സ്ഥാ­പനങ്ങളിൽ‍ നി­യമ ലംഘകർ‍ ഇല്ലെ­ന്നു­ ഉറപ്പു­ വരു­ത്താന്‍ നി­ർ‍ദ്ദേ­ശം നൽ‍കി­ കഴി­ഞ്ഞു­.

പൊ­തു­മാ­പ്പിന് ശേ­ഷം കൃ­ത്യമാ­യ രേ­ഖകൾ‍ ഇല്ലാ­ത്തവർ‍ക്കെ­തി­രെ­ ക്രി­മി­നൽ‍ കു­റ്റം ചു­മത്തി­ ശി­ക്ഷി­ക്കു­മെ­ന്നാണ് അധി­കൃ­തർ‍ നൽ‍കു­ന്ന മു­ന്നറി­യി­പ്പ്. ഇന്ത്യക്കാ­രു­ടെ­ കാ­ര്യങ്ങൾ‍ നീ­ക്കാ­നാ­യി­ ഇന്ത്യൻ എംബസ്സി­ അധി­കൃ­തർ‍ നല്ല രീ­തി­യി­ലു­ള്ള പ്രവർ‍ത്തനമാണ് കാ­ഴ്ച വെ­ച്ചത്. കൂ­ടാ­തെ­ വി­വി­ധ മലയാ­ളി­ സംഘടനകളും നി­യമ ലംഘകർ‍ക്ക് തി­രി­ച്ചു­ പോ­കാ­നു­ള്ള സകല സൗ­കര്യങ്ങളും സൗ­ദി­യു­ടെ­ വി­വി­ധ ഭാ­ഗങ്ങളി­ലൊ­രു­ക്കി­യതും ഏറെ­ പ്രശംസനീ­യമാ­ണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed