മനാമയിൽ എണ്ണായിരം ദീനാറിന്റെ മോഷണം: പ്രതിയെ പോലീസ് പിടികൂടി
പ്രദീപ് പുറവങ്കര I ഗൾഫ്
മനാമ: മനാമയിലെ ഒരു വീട്ടിൽ നിന്ന് ഏകദേശം 8,000 ബഹ്‌റൈൻ ദീനാർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച 36 വയസ്സുകാരനെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് പ്രതിയെ പിടികൂടിയ വിവരം പുറത്തുവിട്ടത്.
മോഷണത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. പ്രതിക്കെതിരെയുള്ള പ്രാഥമിക നിയമ നടപടികൾ സ്വീകരിച്ച ശേഷം കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
edfsfd

