ബഹ്‌റൈൻ-സൗദി തന്ത്രപ്രധാന സഹകരണം ശക്തമാക്കും: കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ദീർഘകാല ബന്ധവും തന്ത്രപ്രധാനമായ സഹകരണവും കൂടുതൽ കരുത്തുറ്റതാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിയുമായി മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയും സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും തമ്മിലുള്ള ഊഷ്മളമായ ബന്ധം ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രിൻസ് സൽമാൻ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം പ്രശംസിച്ചു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്ന് പ്രിൻസ് സൽമാൻ കൂട്ടിച്ചേർത്തു. സൗദി അറേബ്യയുമായുള്ള ഏകോപനവും പങ്കാളിത്തവും എല്ലാ തലങ്ങളിലും വ്യാപിപ്പിക്കാൻ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും വളർച്ചയുടെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ തന്ത്രപ്രധാന ബന്ധം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെയും അന്തർദേശീയതലത്തിലെയും പ്രധാന സംഭവവികാസങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ജിദ്ദയിൽ നടന്ന അസാധാരണ ജിസിസി കൺസൾട്ടേറ്റീവ് സമ്മിറ്റിന്റെ ഫലങ്ങളെക്കുറിച്ചും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയോജിത പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed