ആർ. ശ്രീലേഖ; സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത


തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായി ആർ ശ്രീലേഖ. ഫയർ ഫോഴ്സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. ഈ വർഷം ഡിസംബറിൽ ശ്രീലേഖ വിരമിക്കും. നിലവിൽ ഗതാഗത കമ്മീഷണറാണ്. ‍ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിക്കും ആർ ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഡിജിപി ശങ്കർറെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും. 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എ.എസ്. പിയായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പിയായും സേവനമനുഷ്ഠിച്ചു. പോലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. നാലുവർഷത്തോളം സി.ബി.ഐ കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജിയായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു.

ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ നിരവധി കൃതികളുടെ കർത്താവുമായ കുറ്റാന്വേഷകയാണ് ആർ. ശ്രീലേഖ. ഭർത്താവ് : ഡോ. എസ്. സേതുനാഥ്. മകൻ : ഗോകുൽനാഥ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed