ഡൽഹിയിലെ ഭരണം ഏറ്റെടുക്കാൻ രാഷ്ട്രപതിക്ക് നിവേദനം നൽകി ബിജെപി


ഡൽഹിയിലെ ഭരണം ഏറ്റെടുക്കണമെന്ന് രാഷ്ട്രപതിയോട് ബിജെപി. രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ബിജെപി നിവേദനം നൽകി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിലായ സാഹചര്യത്തിലാണ് അഭ്യർത്ഥന. സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി നിലനിൽക്കുന്നു എന്ന് ബിജെപി പറയുന്നു.

ഇതിനിടെ കെജരിവാളിനെതിരായ നടപടികൾ സിബിഐ വേഗത്തിലാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്‌രിവാളിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടൻ സമർപ്പിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്‌രിവാളിനെയും പ്രതിചേർക്കുക. കസ്റ്റഡിയിൽ കെജരിവാളിനെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് അപേക്ഷയാകും സിബിഐ റൗസ് അവന്യൂ കോടതിയിൽ സമർപ്പിക്കുന്നത്. മദ്യനായ അഴിമതി കേസ് വിലയിരുത്താൻ ഇന്ന് രാവിലെ സിബിഐയുടെ സംഘം യോഗം ചേരുന്നുണ്ട്. ഇതിന് തുടർച്ചയായ ആകും നടപടികൾ. ഇഡി അറസ്റ്റ് ചെയ്ത കെജ്‌രിവാൾ ഇപ്പോൾ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്.article-image

dfdfdfsdfsds

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed