അറസ്റ്റ് നിയമവിരുദ്ധം; ഇഡി പകപോക്കുന്നു; കെജ്രിവാൾ


ഇഡി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇഡി പകപോക്കുകയാണെന്നും കെജ്രിവാൾ പ്രതികരിച്ചു. 70,000 രൂപ മാത്രമാണ് കണ്ടെത്തിയത്. തെളിവില്ലാത്തതിനാലാണ് ഇഡിയ്ക്ക് തിടുക്കമെന്ന് കെജ്‌രിവാൾ പറഞ്ഞു.

അതേസമയം കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. റോസ് അവന്യൂ കോടതിയിൽ വാദം തുടരുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയത് കെജ്‌രിവാൾ ആണെന്ന് ഇഡി പറഞ്ഞു. ലഭിച്ച പണം ഗോവ തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്നും ഇഡി. കൈക്കൂലി നൽകിയവർക്കും കൂടുതൽ പണം നൽകിയവർക്കും ലൈസൻസ് നൽകിയെന്നാണ് ഇഡി കോടതിയിൽ വ്യക്തമാക്കിയത്. മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയാണു കേജ്‌രിവാളിനു വേണ്ടി ഹാജരായത്.
അതിനിടെ സുപ്രീം കോടതിയിൽ സമർ‌പ്പിച്ച ഹർജി കെജ്‍രിവാൾ പിൻവലിച്ചു. ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേഖ് മനു സിങ്‍വി കോടതിയെ അറിയിച്ചു. കെജ്‍രിവാൾ സമർപ്പിച്ച ഹർജി മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചിരിക്കുന്നത്.

article-image

asdsasdasas

You might also like

Most Viewed