നടൻ ശരത് കുമാറിൻറെ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചു


തമിഴ്നാട്ടിൽ നടൻ ശരത് കുമാറിൻറെ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചു. ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ ശരത് കുമാർ ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം. രാജ്യതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് നടൻ ശരത് കുമാർ ലയനത്തെക്കുറിച്ച് വ്യകത്മാക്കിയത്.

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്നതുകൊണ്ടാണ് സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിപ്പിക്കുന്ന രാഷ്ട്രീയ നിലപാട് എടുത്തതെന്ന് ശരത് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ശരത് കുമാർ അറിയിച്ചിരുന്നു. ‌2007ലാണ് നടൻ ശരത് കുമാർ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി പാർട്ടി രൂപീകരിച്ചത്. ഏറെക്കാലം എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നു. 2011 തെര‍ഞ്ഞെടുപ്പിൽ പാർട്ടി രണ്ട് നിയമസഭാ സീറ്റുകളിൽ വിജയിച്ചിരുന്നു.

article-image

ASXasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed