ഏക സിവിൽ‍ കോഡ്; മുസ്‌ലീം വിവാഹ നിയമം റദ്ദാക്കി ആസാം


ഏക സിവിൽ‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി മുസ്‌ലീം വിവാഹ നിയമം റദ്ദാക്കി ആസാം സർ‍ക്കാർ‍. ഇതോടെ മുസ്‌ലീം വിവാഹങ്ങളും വിവാഹമോചനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഇനി സ്‌പെഷൽ‍ മാര്യേജ് ആക്റ്റിന്‍റെ പരിധിയിൽ‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർ‍മയുടെ അധ്യക്ഷതയിൽ‍ ചേർ‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം. 

1935ലെ മുസ്‌ലീം വിവാഹം, വിവാഹമോചന റജിസ്‌ട്രേഷന്‍ നിയമം എന്നിവ റദ്ദാക്കാന്‍ തീരുമാനിച്ചതായി ആസാം മന്ത്രി ജയന്ത മല്ല ബറുവ വാർ‍ത്താസമ്മേളനത്തിൽ‍ പറഞ്ഞു. ശൈശവ വിവാഹങ്ങൾ‍ കുറയ്ക്കുന്നതിനും തീരുമാനം സഹായിക്കും. സംസ്ഥാനത്ത് ബഹുഭാര്യത്വം തടയുന്നതിനുള്ള നിയമനിർ‍മാണം ഉടൻ‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നേരത്തേ ഉത്തരാഖണ്ഡ് നിയമസഭ ഏക സിവിൽ‍കോഡ് പാസാക്കിയതിന് ശേഷം ആസാമും നിയമനിർ‍മാണം നടത്താന്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർ‍മ പ്രതികരിച്ചിരുന്നു. ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡ് നിയമം പാസാക്കിയത്. ഏക സിവിൽ‍കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

article-image

gjhg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed