നീലഗിരിയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറു സ്ത്രീകള്‍മരിച്ചു


നീലഗിരി ജില്ലയിലെ ഉദ്ഗായ് ലവ്ഡെയ്ല്‍ പ്രദേശത്ത് തേയിലത്തോട്ടത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ആറു സ്ത്രീകള്‍മരിച്ചു. സംഗീത (35), ഷക്കീല (30), ഭാഗ്യ (36), ഉമ (35), മുത്തുലക്ഷ്മി (36), രാധ (38) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഉതഗൈ ഗാന്ധിനഗര്‍ സ്വദേശികളാണെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തടയണ ഭിത്തി നിര്‍മാണത്തിനിടെ കെട്ടിടം തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു. തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ മണ്ണിനടിയിലായി. നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. പോലീസിന്‍റേയും അഗ്‌നിശമനസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

zfxzcv

You might also like

Most Viewed