ഹൈസ്കൂൾ വിദ്യാർഥിയെ സഹവിദ്യാർഥികൾ മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചു


ഝാർഖണ്ഡിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥിയെ സഹവിദ്യാർഥികൾ മർദിച്ചു കൊലപ്പെടുത്തി. ഇച്ചക്കിലെ ഹസരിബാഗിലാണ് സംഭവം. ഇവിടെയുള്ള കിണറിൽ നിന്ന് ജനുവരി 12നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. രക്ഷിതാക്കൾ പരാതി നൽകി ആറു ദിവസത്തിനു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുട്ടിയുടെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം വഴിതെറ്റിക്കാനാണ് മൃതദേഹം കിണറ്റിൽ കൊണ്ടിട്ടത് എന്നാണ് പൊലീസ് കരുതുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളായ രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. സമാനമായ സംഭവം നോയ്ഡയിലെ ഗാൽഗോഷ്യ യൂനിവേഴ്സിറ്റിയിലും നടന്നിരുന്നു. ഒരു പെൺകുട്ടിയെ ചൊല്ലിയുണ്ടായ വഴക്കാണ് മർദനത്തിൽ കലാശിച്ചത്.

article-image

adsadsadsadsasdads

You might also like

  • Straight Forward

Most Viewed