വികസിത ഭാരതത്തിലേയ്ക്കുള്ള യാത്രയിൽ അയോധ്യ വലിയ ഊർജം നൽകുന്നു; പ്രതിഷ്ഠാദിനം എല്ലാ വീടുകളിലും ദീപം തെളിച്ച് ആഘോഷിക്കണമെന്നും മോദി

അയോധ്യയിലെ ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിനായി ലോകം കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ദിവസത്തിനായി താനും വലിയ കൗതുകത്തോടെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. അയോധ്യയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഭാരതത്തിലേയ്ക്കുള്ള യാത്രയിൽ അയോധ്യ വലിയ ഊർജം നൽകുന്നു. അയോധ്യ ലോകഭൂപടത്തിൽ തന്നെ രേഖപ്പെടുത്തപ്പെടും. ശ്രീരാമന്‍ രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണ്. തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ തങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. പറഞ്ഞ വാക്ക് പാലിക്കാന്‍ വേണ്ടി ജീവന്‍ സമർപ്പിക്കാനും തയാറാണെന്നും മോദി കൂട്ടിച്ചേർത്തു.
ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. പ്രതിഷ്ഠാദിനം വീടുകളിലും ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അയോധ്യയിലെ എല്ലാ വീടുകളിലും ദീപം തെളിച്ച് ആഘോഷിക്കണമെന്നും മോദി പറഞ്ഞു. അയോധ്യയിലെ വികസനം തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കും. ഭാവിയിൽ യുപിയുടെ വികസനത്തിന് ദിശകാട്ടുന്നത് അയോധ്യയായിരിക്കും. വികസനവും പാരമ്പര്യവും ഭാരതത്തെ മുന്നോട്ട് നയിക്കുമെന്നും മോദി പറഞ്ഞു.
sdfadfs