എത്തിക്സ് കമ്മിറ്റിക്കു പുറത്താക്കൽ ശുപാർശ നൽകാനാവില്ല'; നിയമ പോരാട്ടത്തിന് മഹുവ


ന്യൂ ഡല്‍ഹി: ലോക്സഭയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ നിയമ പോരാട്ടത്തിലേക്ക് നീങ്ങാൻ മഹുവ മൊയ്ത്ര. അവകാശ ലംഘനം സംബന്ധിച്ച പരാതികൾ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മറ്റിയാണ് എന്ന് ടിഎംസിയും ഇന്ത്യ മുന്നണിയും ആരോപിക്കുന്നു. എന്നാൽ പുറത്താക്കൽ നടപടി ശുപാർശ ചെയ്തത് എത്തിക്സ് കമ്മിറ്റിയാണ്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണയിൽ വരേണ്ടത്.

പാർലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്സ് കമ്മിറ്റിക്കു പുറത്താക്കൽ ശുപാർശ നൽകാനാവില്ല. അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്കു കഴിയും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. നിയമ പോരാട്ടത്തിന് മുൻപ് മമത ബാനർജിയുമായി കൂടിയാലോചന നടത്തുമെന്നും മഹുവ പറഞ്ഞു.

article-image

sadadsadsadsadsads

You might also like

  • Straight Forward

Most Viewed