കർ‍ണാടകയിൽ നിയന്ത്രണം വിട്ട ട്രക്ക് കാറിൽ‍ ഇടിച്ച്‍ ഏഴ് പേർ‍ മരണം


കർ‍ണാടകയിലെ ഹോസ്‌പേട്ടിൽ‍ നിയന്ത്രണം വിട്ട ട്രക്ക് കാറിൽ‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ‍ ഏഴ് പേർ‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾ‍പ്പെടെയുള്ളവരാണ് മരിച്ചത്. ചിത്രദുർ‍ഗ−സോളാപൂർ‍ ദേശീയപാതയിൽ‍ ഇന്ന് പുലർ‍ച്ചെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് എതിർ‍ ദിശയിലൂടെ വന്ന കാറിൽ‍ ഇടിച്ചുകയറുകയായിരുന്നു.

ഇതിന് പിന്നാലെ പുറകിൽ‍നിന്ന് വന്ന ടിപ്പർ‍ ലോറിയും കാറിലേക്ക് ഇടിച്ചുകയറി. ഇതോടെ കാറിലുണ്ടായിരുന്നവർ‍ ട്രക്കിനും ടിപ്പറിനും ഇടയിൽ‍ പെടുകയായിരുന്നു. ട്രക്കിന്‍റെയും ടിപ്പറിന്‍റെയും ഡ്രൈവർ‍മാർ‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

article-image

cbcb

You might also like

  • Straight Forward

Most Viewed