ഉത്തരാഖണ്ഡിൽ ബസ് താഴ്ച‌യിലേക്ക് മറിഞ്ഞ് ആറ് മരണം


ഉത്തരാഖണ്ഡിൽ ബസ് താഴ്ച‌യിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. നൈനിറ്റാൾ ജില്ലയിലെ കലദുങ്കിയിലാണ് അപകടം നടന്നത്. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്. നൈനിറ്റാൾ സന്ദർശിച്ച ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച ബസ് 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടസമയത്ത് ബസിൽ 33 യാത്രക്കാരുണ്ടായിരുന്നു. പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

article-image

dfhcdh

You might also like

Most Viewed