കോഴിക്കോട് മാലിന്യ പ്ലാന്റിലെ തീപിടുത്തം; കോർപറേഷന്റെ വീഴ്ചയെന്ന് വരുത്തിത്തീർക്കാന്‍ ശ്രമം നടക്കുന്നതായി മേയർ

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മേയർ ബീന ഫിലിപ്പ്. കോർപറേഷന്റെ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. പ്ലാന്റിൽ വൈദ്യുത കണക്ഷന്‍ ഇല്ലാത്തതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകില്ലെന്നും മേയർ ട്വന്റിഫോറിനോട് പ്രതികരിച്ചു. താന്‍ രാജിവയ്ക്കണമെന്ന് പറയുന്നതിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണെന്നും ബീന ഫിലിപ്പ് പ്രതികരിച്ചു.
സംഭവത്തിൽ ഫോറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തും. തീപിടുത്ത കാരണം കണ്ടെത്താനാണ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തുന്നത്. മാലിന്യ പ്ലാന്റിന്റെ സമീപത്തുള്ള ട്രാന്‍സ്‌ഫോർമറിൽ നിന്നല്ല തീ പടർന്നത് എന്ന് കെഎസ്ഇബി കോർപ്പറേഷന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
sdfsf