കോടിയേരി അനുസ്മരണവും, ആനത്തലവട്ടം ആനന്ദൻ അനുശോചന യോഗവും സംഘടിപ്പിച്ചു

ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ കോടിയേരി അനുസ്മരണവും, ആനത്തലവട്ടം ആനന്ദൻ അനുശോചന യോഗവും സംഘടിപ്പിച്ചു. അദ്ലിയ ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജു ഉദ്‌ഘാടനം ചെയ്തു.
പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യരക്ഷാധികാരി ചുമതല വഹിക്കുന്ന ഷെരീഫ് കോഴിക്കോടും രക്ഷാധികാരി സമിതി അംഗം ഷീബ രാജീവനും സംസാരിച്ചു.
sfs